മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് ചൂട്; നാല് വാർഡുകളിലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മലപ്പുറം: മലപ്പുറം ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. നോമിനേഷൻ സ്വീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. പൂർണ്ണമായും സുതാര്യവും നീതിപൂർവ്വവുമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താനും, ക്രമസമാധാന പാലനം കൃത്യമായി ഉറപ്പുവരുത്താനും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കർശന നിർദ്ദേശം നൽകി.

ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് സെപ്റ്റംബർ 28-ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ.
വരണാധികാരികളെ ചുമതലപ്പെടുത്തി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വേങ്ങര ഗ്രാമപഞ്ചായത്ത്: വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ (എ.ഇ.ഒ)
 
മങ്കട ഗ്രാമപഞ്ചായത്ത്: മങ്കട ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
 
കാലടി ഗ്രാമപഞ്ചായത്ത്: പൊന്നാനി സബ് രജിസ്ട്രാർ
 
താനാളൂർ ഗ്രാമപഞ്ചായത്ത്: തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ
ഇവർ അതത് പഞ്ചായത്തുകളിൽ വരണാധികാരികളായി പ്രവർത്തിക്കും.

പെരുമാറ്റച്ചട്ടം കർശനമാക്കി
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോറം 1 നോട്ടീസ് സെപ്റ്റംബർ മൂന്നിന് വരണാധികാരികൾ പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ട പാലനവും മറ്റ് തെരഞ്ഞെടുപ്പ് നടപടികളും തികഞ്ഞ ജാഗ്രതയോടെ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കളക്ടറേറ്റ് യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
യോഗത്തിൽ എ.ഡി.എം സാദിഖ് പി.ഒ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ നജീബ് സി.കെ, അഡീഷണൽ എസ്.പി ബിജുരാജ് പി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ് പി, റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}