വേങ്ങര: ഇരുപത്തഞ്ചാം തീയതി കോട്ടയത്ത് വെച്ച് നടക്കുന്ന കേരളാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് (കെടിയുസി) സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള പോസ്റ്റർ പ്രദർശനം വേങ്ങരയിൽ സംഘടിപ്പിച്ചു.
വേങ്ങരയിൽ നടന്ന ചടങ്ങിൽ കെടിയുസി ജില്ലാ പ്രസിഡന്റ് പി.എച്ച്. പൈസൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തൊഴിലാളി മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ മുസ്തഫ തിരൂരങ്ങാടി, അബ്ദുറഹ്മാൻ മുള്ളങ്ങൽ, ഫത്താഹ് തങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. കോട്ടയത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനം വൻ വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ.