'ഓപ്പറേഷൻ തൂഫാൻ' വാർഡ് തലങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള തീരുമാനം ശ്ലാഘനീയം: വിസ്‌ഡം യൂത്ത്

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ ലഹരി നിർമാർജന പദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' രണ്ടാം ഘട്ടം വാർഡ് തലങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള തീരുമാനം ശ്ലാഘനീയമാണെന്ന് വിസ്‌ഡം യൂത്ത് മലപ്പുറം വെസ്റ്റ് ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി-യുവജനങ്ങൾക്കായി പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്കരിക്കണമെന്നും വിദ്യാലയങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കൗൺസിലിംഗ് സംവിധാനങ്ങളും ജാഗ്രതാ സമിതികളും കാര്യക്ഷമമാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

ഒക്ടോബർ 11-ന് ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന കേരള ടീച്ചേഴ്സ് കോൺഫറൻസിന്റെ ഭാഗമായാണ് നേതൃസംഗമം സംഘടിപ്പിച്ചത്. മലപ്പുറം വെസ്റ്റ് ജില്ലയിൽ നിന്ന് 500 അധ്യാപകരെ കോൺഫറൻസിൽ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.

ചെമ്മാടിൽ വെച്ച് നടന്ന സംഗമം ജില്ലാ പ്രസിഡന്റ് മുനവർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. ഫഹദ് അൻസാരി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അബ്ദുറസാഖ് കെ., സാലിം മുഹമ്മദ് കെ., നൗഷാദ് എ., മുഹമ്മദ് ഷാഫി പി., അനസ് പി.ടി., അബ്ദുൽ വാഹിദ് കെ.പി., സൈനുദ്ധീൻ കെ., മുഹമ്മദ് ഫാസിൽ പി., മുഹമ്മദ് സമീർ കെ.വി. തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ അടിക്കുറിപ്പ്: വിസ്‌ഡം ഇസ്ലാമിക്‌ യൂത്ത് ഓർഗനൈസേഷൻ ജില്ലാ നേതൃ സംഗമം മുനവർ കോട്ടക്കൽ ഉദ്ഘാടനം ചെയ്യുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}