എസ് വൈ എസ് മലപ്പുറം സ്നേഹലോകത്തിന് പ്രൗഢ സമാപനം


സ്ത്രീസുരക്ഷയ്ക്കായുള്ള പ്രവാചകാധ്യാപനങ്ങൾ സർവകാലികം: ഖലീൽ തങ്ങൾ

മലപ്പുറം: സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രവാചകർ മുഹമ്മദ് നബി(സ) പഠിപ്പിച്ച അധ്യാപനങ്ങൾ കാലാതീതവും സർവകാലികവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. എസ് വൈ എസ് മലപ്പുറം സോൺ കമ്മിറ്റി മലപ്പുറം വലിയങ്ങാടിയിൽ സംഘടിപ്പിച്ച ‘സ്നേഹലോകം’ പരിപാടിയുടെ സമാപന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തിരുത്തപ്പെടേണ്ടതായി ഒന്നും വിശുദ്ധ ഇസ്‌ലാം പഠിപ്പിച്ചിട്ടില്ലെന്നും മനുഷ്യസ്നേഹം, നീതി, സഹിഷ്ണുത, സാഹോദര്യം, കാരുണ്യം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രവാചകാധ്യാപനങ്ങൾക്ക് ഇന്നത്തെ സമൂഹത്തിലും വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യർക്കിടയിൽ സമാധാനവും സൗഹാർദവും വളർത്തുന്നതിനും സാമൂഹിക നീതി ഉറപ്പാക്കുന്നതിനും പ്രവാചക മാതൃകകൾ വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമായി നടന്ന മലപ്പുറം ശുഹദാക്കളുടെ മഖാം സിയാറത്തിന് സയ്യിദ് മുഹമ്മദ് ഹാഷിം ബാഹസൻ അറവങ്കര നേതൃത്വം നൽകി. എസ് വൈ എസ് മലപ്പുറം സോൺ പ്രസിഡന്റ് സി. കെ. ഖാലിദ് സഖാഫി പതാക ഉയർത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി. എം. മുസ്തഫ കോഡൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് കരുവള്ളി അബ്ദുറഹീം അധ്യക്ഷത വഹിച്ചു. സയ്യിദ് ജഅഫർ തുറാബ് തങ്ങൾ പാണക്കാട് പ്രാർഥനയ്ക്ക് നേതൃത്വം നൽകി.
വിവിധ വിഷയങ്ങളിൽ സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്രാഹീം ബാഖവി, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം, അബൂ ശാക്കിർ സുലൈമാൻ ഫൈസി, എൻ. എം. സ്വാദിഖ് സഖാഫി, സി. കെ. ശക്കീർ അരിമ്പ്ര, എം. ദുൽഫുഖാറലി സഖാഫി, സി. കെ. എം. ഫാറൂഖ് പള്ളിക്കൽ, ശമീർ കുറുപ്പത്ത് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
‘സ്നേഹലോക’ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മദീന ചരിത്ര പ്രദർശന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മഅദിൻ ഡി.എൻ. ക്യാമ്പസ് പെരുമ്പറമ്പ്, രണ്ടാം സ്ഥാനം നേടിയ മഅദിൻ ഹിയ അക്കാദമി, മൂന്നാം സ്ഥാനം നേടിയ മഅദിൻ സ്കൂൾ ഓഫ് എക്സലൻസ്, ഹിദായ ദർസ് എന്നീ സ്ഥാപനങ്ങൾക്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. നീറ്റ്, നെറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി സുബൈർ കോഡൂർ,എസ് വൈ എസ് സംസ്ഥാന സാന്ത്വനം ഡയറക്ടർ പി. പി. മുജീബ്റഹ്‌മാൻ, കെ. മുഹമ്മദ് ഇബ്റാഹീം, സിദ്ധീഖ് മുസ്‌ലിയാർ മക്കരപ്പറമ്പ്, ശൗക്കത്തലി സഖാഫി പടിഞ്ഞാറ്റുംമുറി, എം. കെ. ബദ്റുദ്ദീൻ, പി. എം. അഹ്മദലി, അബ്ബാസ് സഖാഫി കോഡൂർ എന്നിവർ , സൈനുദ്ധീൻ സഖാഫി ഹാജിയാർപള്ളി പ്രസംഗിച്ചു.

ഫോട്ടോ: എസ് വൈ എസ് മലപ്പുറം സോൺ കമ്മിറ്റി വലിയങ്ങാടിയിൽ സംഘടിപ്പിച്ച ' സ്‌നേഹലോകം' സമാപന ചടങ്ങിൽ കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തുന്നു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}