അച്ചനമ്പലം: കണ്ണമംഗലം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘എന്റെ ടീച്ചർ’ എന്ന പേരിൽ കണ്ണമംഗലം പഞ്ചായത്തിലെ വിരമിച്ച അധ്യാപകരെ ആദരിക്കുന്ന അധ്യാപക സംഗമം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ച് വിരമിച്ച , പഞ്ചായത്തിലെ35ഓളം അധ്യാപകരെയാണ് ചടങ്ങിൽ ആദരിച്ചത്.
സെപ്റ്റംബർ 15 ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് അച്ചനമ്പലത്തിൽ നടന്ന പരിപാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് കൂടിയായ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം പി. കെ. അസ്ലു ഉദ്ഘാടനം ചെയ്തു.
കണ്ണമംഗലം പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി മുഹമ്മദ് റബീഹ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് യൂസഫ് അലി ഇ. കെ. അധ്യക്ഷത വഹിച്ചു.
കണ്ണമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ യു. കെ. ഇബ്രാഹീം, യു. പി. അബ്ദു, ആസിഫ് മാസ്റ്റർ , പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ആബിദ് കൂന്തല, വേങ്ങര മണ്ഡലം എം.എസ്.എഫ് ട്രഷറർ മുബശ്ശിർ കാവുങ്ങൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായ ഫവാസ് പീച്ചി, ശിബിലി, ഷാബിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അധ്യാപക സംഗമത്തിൽ പങ്കെടുത്ത വിരമിച്ച അധ്യാപകർ തങ്ങളുടെ അധ്യാപക ജീവിതത്തിലെ അനുഭവങ്ങളും പഴയകാല ഓർമ്മകളും പങ്കുവെച്ചു. അധ്യാപക ജീവിതത്തിൽ നിന്ന് സമൂഹത്തിനും പുതുതലമുറയ്ക്കും പകർന്നുനൽകിയ മൂല്യങ്ങളും അനുഭവങ്ങളും സംഗമത്തിൽ ഓർമിക്കപ്പെട്ടു.
തുടർന്ന് പങ്കെടുത്ത മുഴുവൻ വിരമിച്ച അധ്യാപകരെയും ആദരിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. അധ്യാപകരുടെ സേവനങ്ങളെ അംഗീകരിക്കുകയും അവരുടെ ഓർമ്മകളെയും അനുഭവങ്ങളെയും ആദരിക്കുകയും ചെയ്ത ‘എന്റെ ടീച്ചർ’ സംഗമം ശ്രദ്ധേയമായി.
പ്രസ്തുത ചടങ്ങിന് ഫവാസ് പീച്ചി നന്ദി രേഖപ്പെടുത്തി.