പറപ്പൂർ: വേങ്ങര സബ് ഇൻസ്പെക്ടറായി ചുമതലയേറ്റ മൻസൂർ കെ.പി.യെ പറപ്പൂർ ന്യൂസ് റിപ്പോർട്ട് അഡ്മിൻ പാനൽ ആദരിച്ചു,കോട്ടക്കൽ സ്വദേശിയും പറപ്പൂർ ഐ.യു.എച്ച്.എസ്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമാണ് മൻസൂർ കെ.പി.
ചടങ്ങിൽ പറപ്പൂർ ന്യൂസ് റിപ്പോർട്ട് ചെയർമാൻ ഹാഫിസ് പറപ്പൂർ എസ്.ഐ.ക്ക് ഉപഹാരമായി ബൊക്ക നൽകി സ്വീകരിച്ചു,ഡയറക്ടർ ബോർഡ് അംഗങ്ങളായ സഹീർ ചാലിൽ,ഷഹബാസ് പറമ്പൻ,എ.കെ.ശഹീം,നബീഹ് കെ.കെ,മൻസൂർ എൻ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.