കോഴിക്കോട്: പച്ചത്തേങ്ങയുടെ വിലയിടിഞ്ഞതിനു പിന്നാലെ വിപണിയിൽ ചിരട്ടയുടെ വിലയും കുത്തനെ ഇടിഞ്ഞത് കേരകർഷകർക്ക് തിരിച്ചടിയായി. നേരത്തെ ഒരു കിലോഗ്രാം ചിരട്ട നൽകിയാൽ 38 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 33 രൂപ മാത്രമാണു ലഭിക്കുന്നതെന്നു കർഷകർ പറയുന്നു. നേരത്തെ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 78 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 53 രൂപ മാത്രമാണു കർഷകർക്ക് ലഭിക്കുന്നത്. പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതോടെയാണു ചിരട്ടയുടെ വിലയും കുറയാൻ തുടങ്ങിയത്.
ചിരട്ടയ്ക്ക് ആവശ്യമേറിയതോടെ ഇതു വാങ്ങാൻ ഒട്ടേറെ ആളുകളാണു വാഹനങ്ങളുമായി ഇപ്പോൾ വീടുകളിലെത്തുന്നത്. എന്നാൽ ഇത്തരം സംഘങ്ങൾ ന്യായവില നൽകാതെ കർഷകരെ കബളിപ്പിക്കുകയാണു ചെയ്യുന്നത്. എന്നാൽ പച്ചത്തേങ്ങ കൊപ്രയാക്കുന്ന ഇടങ്ങളിലെത്തി ഒരു കിലോ ചിരട്ടയ്ക്ക് 38 രൂപ വരെ നൽകി ശേഖരിക്കുന്നവരുണ്ട്. നാടുകാണി, കാസർകോട് ഭാഗങ്ങളിൽ നിന്നു ചിരട്ട വാങ്ങാൻ എത്തുന്ന ഒട്ടേറെ ആളുകളുണ്ട്. ഇവർ നല്ല വില കർഷകർക്ക് നൽകാറുമുണ്ട്.
ഏറണാകുളം, തമിഴ്നാട് എന്നിവിടങ്ങളിലേക്കും മലയോര മേഖലയിൽനിന്ന് ചിരട്ട കൊണ്ടുപോകുന്നുണ്ട്. ചിരട്ട കത്തിച്ചു കരിയാക്കിയ ശേഷം ആക്ടിവേറ്റഡ് കാർബണാക്കി മാറ്റുകയാണു ചെയ്യുന്നത്. ആക്ടിവേറ്റഡ് കാർബൺ ഉപയോഗിച്ചാണു സ്വർണ്ണം, വെള്ളം തുടങ്ങിയവ ശുദ്ധീകരിക്കാനും, പുകയില്ലാത്ത ഇന്ധനമായും ഉപയോഗിക്കുന്നു. ഇതിനുപുറമെ ചിരട്ട കരകൗശല വസ്തുക്കൾ, ഐസ്ക്രീം ബൗൾ, സ്പൂൺ തുടങ്ങിയവയുടെ നിർമാണത്തിനും ചിരട്ടപ്പൊടി പ്ലൈവുഡ്, പ്ലൈവുഡ്പശഎന്നിവയുടെ നിർമാണത്തിനും ഉപയോഗിക്കുന്നു. ഇതാണു ചിരട്ടയുടെ വില വർധിക്കാൻ പ്രധാന കാരണം.
നേരത്തെ വീടുകളിൽ ചിരട്ടഅടുപ്പിൽകത്തിക്കാനും ശേഷിക്കുന്ന വലിച്ചെറിയുകയുമാണു ചെയ്തു വന്നിരുന്നത്. എന്നാൽ ഇപ്പോൾ മിക്ക വീടുകളിലും ചിരട്ടകൾ സൂക്ഷിച്ചു വയ്ക്കാൻ തുടങ്ങി. ചിരട്ടയ്ക്ക് വിപണിയിൽ വില വർധിച്ചതോടെ മലയോര മേഖലയിൽ നിന്ന് ചിരട്ടകൾ മോഷണം പോകാനും തുടങ്ങിയിട്ടുണ്ട്. വിപണിയിൽ പച്ചത്തേങ്ങയുടെ വില വർധിച്ചാൽ മാത്രമെ ചിരട്ടയുടെ വിലയും വർധിക്കൂ.ചിരട്ടയിൽനിന്ന് വരുമാനം ലഭിക്കാൻ തുടങ്ങിയത്കേരകർഷകർക്ക്ഒരു അനുഗ്രഹമായിരുന്നു.എന്നാൽപച്ചത്തേങ്ങയുടെവിലയിടിവ്കർഷകനുതിരിച്ചടിയായി.പച്ചത്തേങ്ങയ്ക്ക് നേരത്തെഉണ്ടായിരുന്നസംഭരണവിലപുനഃസ്ഥാപിച്ച്ന്യായവിലഉറപ്പാക്കണമെന്നാണുകേരകർഷകരുടെ ആവശ്യം.