നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സൗദിയിൽ വെളിമുക്ക് സ്വദേശി മരണപ്പെട്ടു

സൗദി അറേബ്യയിലെ ജിസാനിലെ ദർബിനടുത്ത ഹറൈളയിൽ ബഖാല ജീവനക്കാരൻ നെഞ്ചു വേദനയെ തുടർന്ന് മരണപ്പെട്ടു. മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി പരേതനായ കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ ഹൗസ്) മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം (41) ആണ് മരണപ്പെട്ടത്. 

രാവിലെ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്നതിനിടെ ഉണ്ടായ നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിസയുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങൾ തീർത്ത് കഫാല മാറ്റം ഇന്നലെ പൂർത്തിയാക്കി അടുത്തയാഴ്ച്ച നാട്ടിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു അബ്ദുസ്സലാം.

നിയമ നടപടികൾ പൂർത്തിയാക്കി സൗദിയിൽ ഖബറക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}