മലപ്പുറം: മാനവികത, മനുഷ്യസ്നേഹം, സമത്വം, സഹവർത്തിത്വം എന്നീ ഉദാത്തമായ മൂല്യങ്ങളെ സമൂഹത്തിന് പകർന്നുനൽകുന്ന ഹാരിഷ് റഹ്മാന്റെ പുതിയ പുസ്തകം “ജയ് ഹ്യൂമൻ ജയ് ഹ്യൂമാനിറ്റി” (Jai human jai humanity) പ്രകാശനം ചെയ്തു.
മലപ്പുറത്ത് നടന്ന ചടങ്ങിൽ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. നിസാർ വേങ്ങര, സലീം മുഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മനുഷ്യനെ മനുഷ്യനായി കാണുക, പരസ്പര സ്നേഹവും ബഹുമാനവും വളർത്തുക, സമൂഹത്തിൽ മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്തുക എന്നീ പ്രമേയങ്ങളാണ് പുസ്തകം മുന്നോട്ടുവെക്കുന്നത്. മാനവികതയുടെ സന്ദേശം സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരിലേക്കും കൂടുതൽ ആളുകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൃതി രചിച്ചിരിക്കുന്നത്.