വേങ്ങര: സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ വേങ്ങര MEC 7 ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ്ബ് അംഗങ്ങളായ പ്രമുഖ അധ്യാപകരെ ആദരിച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ. സുബൈർ മാസ്റ്റർ, പറങ്ങോടത്ത് മജീദ് മാസ്റ്റർ, വി.എസ്. ബഷീർ മാസ്റ്റർ എന്നിവരെ ക്ലബ്ബ് സീനിയർ അംഗം ഡോ. യൂസഫലി പി.കെ. പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിന്റെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നിർവഹിച്ചു. യുകെ സെയ്തലവി ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫക്രുദീൻ കൊട്ടേക്കാട്, എ.കെ. സിദ്ദീഖ്, അലവിക്കുട്ടി മൂഴിക്കൽ, റസാക്ക് പുല്ലമ്പലവൻ, സി.ടി. മൊയ്തീൻ, മുജീബ് സി.ടെക്, എ.കെ. കോയ മുഹാജി, ശ്രീകുമാർ, എ.കെ. ശാഹുൽ ഹമീദ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.