കർമപഥത്തിൽ പുതിയ ചുവടുകളുമായി 'വിഫാഖ് 2.0'; ഫാഥിമ സഹ്‌റാ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

തിരൂരങ്ങാടി: തിരൂരങ്ങാടി ഫാഥിമ സഹ്‌റാ വനിത കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ 'സഹ്‌റ'യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വിഫാഖ് 2.0' സംഗമം ശ്രദ്ധേയമായി. ഗ്രീൻലാൻഡ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പരിപാടി ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു.

യു. മുഹമ്മദ് ശാഫി ഹാജി, കെ.സി. മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, ഫാഥിമ സഹ്‌റാ പ്രിൻസിപ്പാൾ ഉമറുൽ ഫാറൂഖ് ഹുദവി, അബ്ദു റഫീഖ് ഹുദവി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഹാദിയ സെക്രട്ടറി സുഹൈൽ ഹുദവി വിളയിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് വിഷയാവതരണം നടത്തി. തുടർന്ന് നടന്ന സെഷനിൽ 'Zahra @2050' എന്ന വിഷയത്തിൽ ഫിദാ റുസിൻ സഹ്‌റാവിയ്യ സംസാരിക്കുകയും സംഘടനയുടെ ദീർഘകാല ലക്ഷ്യങ്ങളും പദ്ധതികളും വിശദീകരിക്കുകയും ചെയ്തു.

മഹല്ലുകൾ കേന്ദ്രീകരിച്ച് മുസ്ലിം സഹോദരിമാർക്ക് അടിസ്ഥാന മതവിഷയങ്ങളിൽ ബോധവൽക്കരണം നൽകുന്ന 'ഇഖാമ' പദ്ധതി ചടങ്ങിൽ ലോഞ്ച് ചെയ്തു.

പാണക്കാട് സയ്യിദത്ത് സുൽഫത്ത് ബീവി മുഖ്യാതിഥിയായി പങ്കെടുത്ത സമാപന സമ്മേളനത്തിൽ സഹ്‌റാവിയ്യ ഹാഫിളാത്തുകൾ, സർവകലാശാലാ റാങ്ക് ജേതാക്കൾ, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET), ജെ.ആർ.എഫ് (JRF) തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ച പ്രമുഖരെ ആദരിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

യൂണിയൻ പ്രസിഡന്റ് ഫാത്തിമ തസ്‌നീം സഹ്‌റാവിയ്യ, ജനറൽ സെക്രട്ടറി നൂറാ ശഹനാസ് സഹ്‌റാവിയ്യ, ഭാരവാഹികളായ ഫാത്തിമ സനിയ സഹ്‌റാവിയ്യ, റൈഹാനത്ത് സഹ്‌റാവിയ്യ, മുബീന സഹ്‌റാവിയ്യ, ഫഹ്‌മിദ സഹ്‌റാവിയ്യ എന്നിവർ പരിപാടിയിൽ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}