റേഷൻ വിതരണം ഒക്ടോബർ 3 മുതൽ; കടകൾ അവധിയുള്ള ദിവസങ്ങളും പുതിയ വിഹിതവും അറിയാം

റേഷൻ വിഹിതത്തിന്റെ വിവരങ്ങള്‍

അന്ത്യോദയ അന്ന യോജന (AAY) (മഞ്ഞ കാർഡ്)

AAY കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പുംസൗജന്യമായും 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.മുൻഗണനാ വിഭാഗം (PHH) (പിങ്ക് കാർഡ്)PHH കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
(അതത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം ആട്ട പാക്കറ്റിന് 9 രൂപ നിരക്കില്‍ലഭിക്കുന്നതാണ്)അധിക വിഹിതമായി കാർഡിന് പരമാവധി 3 കിലോ വരെ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെസ്റ്റോക്കി
നനുസൃതമായി ലഭിക്കുന്നതാണ്.
പൊതു വിഭാഗം സബ്സിഡി (NPS) (നീല കാർഡ്)

NPS കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കില്‍ ലഭിക്കും.
NPS കാർഡിന് സ്പെഷ്യല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ ലഭിക്കും.
അധിക വിഹിതമായി കാർഡിന് പരമാവധി 10 കിലോ വരെ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും.
അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.
പൊതു വിഭാഗം (NPNS) (വെള്ള കാർഡ്)

NPNS കാർഡിന് 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.
NPNS കാർഡിന് സ്പെഷ്യല്‍ വിഹിതമായി 2 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കില്‍ ലഭിക്കും.
പൊതു വിഭാഗം സ്ഥാപനം (NPI) (ബ്രൗണ്‍ കാർഡ്)

NPI കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.
അധിക വിഹിതമായി പരമാവധി 10 കിലോ വരെ അരി, കിലോയ്ക്ക് 26 രൂപ നിരക്കില്‍, അതാത് താലൂക്കിലെ സ്റ്റോക്കിനനുസൃതമായി ലഭിക്കും.
അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ കാർഡിന് 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും.
റേഷൻ വിതരണം ശനിയാഴ്ച മുതല്‍

2026 ഒക്ടോബർ മാസത്തെ റേഷൻ വിതരണം 03.10.2026 (ശനിയാഴ്ച) മുതല്‍ ആരംഭിക്കും. 01.10.2026, 02.10.2026 എന്നീ ദിവസങ്ങളില്‍ റേഷൻ കടകള്‍ക്ക് അവധി ആയിരിക്കും. 2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറില്‍, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകള്‍ക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}