വേങ്ങര: നവംബർ 16 മുതൽ 19 വരെ വേങ്ങര ജി.വി.എച്ച്.എസ്.എസിൽ നടക്കുന്ന 37-ാമത് വേങ്ങര ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ലോഗോ പ്രകാശനം നിർവഹിച്ചു.
അറുപതോളം എൻട്രികളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് കെ.എം.എച്ച്.എസ്.എസ് കുറ്റൂർ നോർത്തിലെ കലാധ്യാപകനായ ഷൈജു കാക്കഞ്ചേരി ഡിസൈൻ ചെയ്ത ലോഗോയാണ്.
ഊരകം പഞ്ചായത്ത് പ്രസിഡന്റും ഉപജില്ലാ കലോത്സവം ചെയർമാനുമായ സഫ്രീന അഷ്‌റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് മാസ്റ്റർ, വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ ഷക്കീല അത്തോളി, സി.പി. തോമസ്, അബ്ദുല്ലത്തീഫ്, ബി.പി.സി. നൗഫൽ പി.കെ., മീഡിയ പബ്ലിസിറ്റി കൺവീനർ എം. മുഷ്ഫർ, ജി.വി.എച്ച്.എസ്.എസ് വേങ്ങര പ്രധാനാധ്യാപകരായ പ്രേംഭാസ്, ജിൻസി, ട്രീസ ഫെർണാണ്ടസ്, മീഡിയ ആൻഡ് പബ്ലിസിറ്റി ജോയിന്റ് കൺവീനർമാരായ കെ.പി. സൽമാൻ, യു. രാധിക, കലോത്സവം പ്രോഗ്രാം കൺവീനർ വി. ദിനേശ് എന്നിവർ പ്രസംഗിച്ചു.
വിവിധ അധ്യാപക സംഘടന പ്രതിനിധികളായ ഡോ. പി.എം. ആശിഷ്, വി.എസ്. അഹമ്മദ് ബഷീർ, പ്രജീഷ് കെ.പി., ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രതിനിധികളായ കെ.പി. സന്തോഷ്, രായിൻകുട്ടി, പി. സബാഹ്, യു. സുലൈമാൻ, അധ്യാപകരായ സൈതു പൂലാശേരി, അസ്‌ലം, ഫാത്തിമ സുഹ്‌റ, പുഷ്‌പാംഗദൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലാ കലോത്സവങ്ങളിലൊന്നായ വേങ്ങര മേളയിൽ, 12 വേദികളിലായി 300-ൽ പരം മത്സരയിനങ്ങളിലാണ് മാറ്റുരയ്ക്കുന്നത്. 7,000-ത്തിലധികം വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.