എ.ആർ. നഗർ: 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ നവംബർ 6, 7, 8 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം എ.ആർ. നഗർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സമ്മേളന പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നൗഫൽ മമ്പീതി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അബ്ദുൽ റഷീദ് കൊണ്ടാണത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമ്മേളനത്തിൽ എ.ആർ. നഗർ പഞ്ചായത്തിൽ നിന്ന് അഞ്ഞൂറിലധികം യൂത്ത് ലീഗ് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പ്രചാരണ ബോർഡുകൾ സ്ഥാപിക്കും. കൂടാതെ, വാർഡുകൾ കേന്ദ്രീകരിച്ച് പതാക ദിനവും വിളംബര ജാഥയും സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
ചടങ്ങിൽ ജില്ലാ-മണ്ഡലം ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിച്ചു.
വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.എ. ജവാദ്, മണ്ഡലം ഭാരവാഹികളായ മുബഷിർ പഞ്ചിളി, മുസ്തഫ ഇടത്തിങ്ങൽ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ.പി. ഹംസ, ഇസ്മായിൽ പൂങ്ങാടൻ, സി.കെ. മുഹമ്മദ് ഹാജി, എം.എ. മൻസൂർ, റസാക്ക് അരീക്കൻ എന്നിവർ സംസാരിച്ചു.
വിവിധ പോഷക സംഘടനാ പ്രതിനിധികളായ സി.പി. മരക്കാർ ഹാജി, ലിയാഖത്തലി കാവുങ്ങൾ, മൊയ്തീൻകുട്ടി കോതേരി, മജീദ് പുകയൂർ, എ.പി. അസീസ്, യാസർ ഒള്ളകൻ, കെ.ടി. ഷംസുദ്ധീൻ, മുനീർ വിലാശേരി, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ കെ.കെ. സക്കരിയ, എം.സി. മുസ്തഫ യമാനി, സിദ്ദീഖ് ചോലക്കൻ, ആഷിക് അലി കാവുങ്ങൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.