മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് വേങ്ങരയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വേങ്ങര: ജനാധിപത്യം സംരക്ഷിക്കുക, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്‌മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

പരിപാടി ജില്ലാ ചെയർമാൻ പി.പി. ആലിപ്പൂ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മൊയ്തീൻ കുട്ടി മാട്ടറ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് സക്കീർ കണ്ണേത്ത്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ ഹംസ തെങ്ങിലാൻ, പി.കെ. സിദ്ധീഖ്, പി.പി.എ. ബാവ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.സി. ഹുസൈൻ ഹാജി, മുസ്‌തഫ പുള്ളിശ്ശേരി, പി.കെ. ഹാഷിം, ഫിർദൗസ് പി.കെ., സന്തോഷ് കണ്ണമംഗലം, നിയാസ് പി.സി., കുഞ്ഞിമൊയ്തീൻ കുട്ടി അച്ചനമ്പലം തുടങ്ങിയവർ സംസാരിച്ചു.

നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ. സാദിഖലി, റാഫി കൊളക്കാട്ടിൽ, കബീർ ചേറൂർ, ഫൈസൽ പി.പി., അബൂബക്കർ കെ.കെ., ഫൈസൽ കാരാടൻ, ഹസ്സൻ പി.കെ., സുരേഷ് മമ്പുറം, മജീദ് പൂളക്കൽ, ഷൈലജ പുനത്തിൽ എന്നിവരും വിവിധ പോഷകസംഘടനാ നേതാക്കളായ മുഹമ്മദ് ബാവ (പ്രവാസി കോൺഗ്രസ് പ്രസിഡന്റ്), അബൂബക്കർ പുകയൂർ, വേലായുധൻ പുകയൂർ, ജിഷ ടീച്ചർ, അഖിലേഷ് പട്ടാളത്തിൽ (വാർഡ് മെമ്പർമാർ), സുഹറ പുള്ളിശ്ശേരി (മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി), ഉണ്ണി വലിയ പറമ്പ്, വിമൽ വലിയ പറമ്പ് (ദളിത് കോൺഗ്രസ് ഭാരവാഹികൾ), ബഷീർ പുള്ളിശ്ശേരി, ഉസ്മാൻ കെ.ടി., മുസ്തഫ ചേലക്കൻ, അഷ്റഫ് കെ.ടി. (ടൗൺ കോൺഗ്രസ് ഭാരവാഹികൾ), മൻസൂർ എൻ.കെ., നൗഫൽ കാരാടൻ, സഫ് വാൻ മമ്പുറം, മുഹമ്മദ് ഹസ്സൻ കക്കാടംപുറം (യൂത്ത് കോൺഗ്രസ് ഭാരവാഹികൾ) എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

ചടങ്ങിന് ജില്ലാ ജനറൽ സെക്രട്ടറി കരിം കാബ്രൻ സ്വാഗതവും നിയോജക മണ്ഡലം ഭാരവാഹി സുലൈഖ മജീദ് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}