ആറുമാസം കൊണ്ട് തകർന്നടിഞ്ഞ് അക്ഷര റോഡ്; അഴിമതിക്കെതിരെ പരാതിയുമായി നാട്ടുകാർ!

തിരൂരങ്ങാടി: നിർമാണം പൂർത്തിയായി ആറുമാസം തികയും മുമ്പേ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം നടന്ന വെള്ളിനക്കാട് അക്ഷര റോഡ് തകർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര എന്നിവർ ബ്ലോക്ക്.അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നന്ദകുമാറിന് പരാതി നൽകി. റോഡിന്റെ വിവിധ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടതും മഴവെള്ളം കെട്ടിനിൽക്കുന്നതും യാത്രക്കാർക്ക് ദുരിതവും അപകടഭീഷണിയും സൃഷ്ടിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടി.
തിരൂരങ്ങാടി നഗരസഭയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരവും ഉദ്യോഗസ്ഥതലത്തിലുള്ള മേൽനോട്ടവും പരിശോധിക്കണമെന്നും,ജനന മരണ രജിസ്റ്ററുടെ അഴിമതികളും,ഹെൽത്ത് വിഭാഗത്തിലെ അഴിമതികളും പുറത്തുവന്ന സാഹചര്യത്തിൽനഗരസഭയുടെ പ്രവർത്തികളിൽബ്ലോക്ക് പഞ്ചായത്തിന്റെ എൻജിനീയറിങ് വിഭാഗത്തിന്ന് ശ്രദ്ധയുണ്ടാകണം എന്നും പരാതിക്കാർ ആവശ്യപ്പെട്ടു പരാതിക്കാർ ആവശ്യപ്പെട്ടു. ഡിഫെക്റ്റ് ലയബിലിറ്റി പീരിയഡ് (DLP) പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രസിദ്ധീകരിക്കണമെന്ന ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. നിർമാണത്തിലെ അപാകതകൾ പരിശോധിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും തകർന്ന റോഡ് അടിയന്തരമായി പുനർനിർമിക്കണമെന്നുംകരാറുകാരന്റെ ഫണ്ട് തടഞ്ഞു വെക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു.


ഫോട്ടോ :- വെള്ളിനക്കാട് അക്ഷര റോഡ് മാസങ്ങൾക്കുള്ളിൽ തകർന്ന നിലയിൽ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}