ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന ഒതുക്കുങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു

ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഒതുക്കുങ്ങൽ മുനമ്പത്ത് സ്വദേശി കല്ലങ്ങാടൻ കരീമിന്റെ മകൻ മുഹമ്മദ്‌ സിനാൻ(21)ആണ്  മരണപ്പെട്ടത്. എസ് എസ് എഫ് പ്രവർത്തകനാണ്. കഴിഞ്ഞ ആഴ്ച ചട്ടിപറമ്പിൽ വെച്ചാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന സിനാൻ ബൈക്കിന് പിറകിലെ യാത്രക്കാരനാണ്. ചട്ടിപറമ്പ് ഡന്റൽ മെഡിക്കൽ കോളേജിന് സമീപത്ത് വെച്ച് എതിരെ വന്ന ലോറി ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതര  പരിക്കിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടാണ്  മരണപ്പെട്ടത്. വസ്ത്രക്കടയിലെ ജീവനക്കാരനായിരുന്നു.  മയ്യിത്ത് നടപടികൾക്ക് ശേഷം ഇന്ന്  ഉച്ചയോടെ മുനമ്പത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. 
മാതാവ് : സഫിയ
സഹോദരങ്ങൾ: സന, ഹയാൻ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}