കുഴിപ്പുറം : കോട്ടക്കൽ കുഴിപ്പുറം കവലയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു,കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കുഴിപ്പുറം പാലേമാട് സ്വദേശിയും സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കായിക മേഖലയിൽ നിറസാന്നിദ്ധ്യവുമായ അമ്പലവൻ കുളപ്പുരക്കൽ ഷറഫദ്ദീനാണ് മരണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം കുഴിപ്പുറത്ത് വെച്ച് കാർ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.
പരേതരായ അമ്പലവൻ കുളപ്പുരക്കൽ ഇബ്രാഹിം, ഇത്തീരു എന്നിവരാണ് മാതാപിതാക്കൾ.
യൂത്ത് കോൺഗ്രസ് പറപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രിയ സാന്നിദ്ധ്യവുമായിരുന്ന പരേതനായ സംശുദ്ധീൻ എന്ന നാണി യുടെ സഹോദരനാണ്.