വേങ്ങര: "ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്കായി പോരാടുക, പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാവുക" എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) വേങ്ങര ഉപജില്ലയുടെ 36-ാമത് വാർഷിക സമ്മേളനത്തിന് സംഘാടകസമിതി രൂപീകരിച്ചു.
ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂളിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റ് വി.ടി. സോഫിയ ഉദ്ഘാടനം ചെയ്തു. ഇ.എൻ. മനോജ് അധ്യക്ഷത വഹിച്ചു.
നവംബർ 14-ന് ഇരിങ്ങല്ലൂർ എ.എം.യു.പി.എസ് കുറ്റിത്തറമ്മലിലെ 'സഖാവ് ഇ.എൻ. മോഹൻദാസ് നഗറിൽ' വച്ചാണ് ഉപജില്ലാ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനം കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ജെ. ഷൈൻ നിർവഹിക്കും.
യോഗത്തിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി. ഷക്കീല, പി.വി.കെ. ഹസീന, കെ. ശശികുമാർ, വി. ദിനേശ് എന്നിവർ സംസാരിച്ചു. എ.കെ. നാദിർഷ സ്വാഗതവും കെ. മുഹമ്മദ് റമീസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
രക്ഷാധികാരികൾ: എം.ആർ. രഘുനാഥൻ, എ.പി. ഹമീദ്, എ.കെ. മുഹമ്മദ്
ചെയർമാൻ: ഇ.എൻ. മനോജ്
കൺവീനർ: കെ. മുഹമ്മദ് റമീസ്