മഹല്ലുകളുടെ വികസന കാഴ്ചപ്പാട് നാടിന്റെ പുരോഗതിക്ക് അനിവാര്യം: കേരള മുസ്ലിം ജമാഅത്ത് വെസ്റ്റ് ജില്ലാ മിഹറാബ് സമ്മേളനം

കോട്ടക്കൽ: നാടിന്റെയും സമൂഹത്തിന്റെയും സമഗ്ര പുരോഗതിക്ക് മഹല്ലുകളുടെ കൃത്യമായ വികസന കാഴ്ചപ്പാട് അനിവാര്യമാണെന്ന് എടരിക്കോട് താജുൽ ഉലമ ടവർ ഓഡിറ്റോറിയത്തിൽ നടന്ന കേരള മുസ്ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ മിഹ്റാബ് സമ്മേളനം അഭിപ്രായപ്പെട്ടു. 
സമുദായ നന്മയ്ക്കും സാമൂഹിക ഐക്യത്തിനും അടിത്തറയിടുന്നത് മഹല്ലിന്റെ വ്യവസ്ഥാപിതമായ പ്രവർത്തനങ്ങളാണെന്നും സമ്മേളനത്തിൽ സംസാരിച്ച പ്രമുഖ നേതാക്കൾ വ്യക്തമാക്കി.
കേരളീയ സാമൂഹിക അന്തരീക്ഷത്തിൽ നിർണായക സ്വാധീനം ചെലുത്താൻ മഹല്ല് കൂട്ടായ്മകൾക്ക് കഴിയും. കേവലം ആരാധനാ കേന്ദ്രങ്ങൾ എന്നതിനപ്പുറം വിദ്യാഭ്യാസം, സാന്ത്വന പ്രവർത്തനം, സാമൂഹിക സാംസ്കാരിക ഉന്നമനം, ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ മഹല്ലുകൾ കൂടുതൽ സജീവമാകേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ഓരോ മഹല്ലിലും നടപ്പിലാക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ മഹല്ല് ശാക്തീകരണം സാധ്യമാകൂ. പ്രദേശത്തെ കുടുംബങ്ങളുടെ കൃത്യമായ വിവരശേഖരണം നടത്തുക, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്തുക, യുവതലമുറയെ സന്മാർഗ്ഗപാതയിൽ നിലനിർത്തുക എന്നിവയ്ക്ക് മഹല്ല് തലത്തിൽ മുൻഗണന നൽകണം.
സമ്മേളനത്തിൽ മത-സാമൂഹിക രംഗത്തെ പ്രമുഖ നേതാക്കളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്ത കോൺഫറൻസ് ജില്ലാ പ്രസിഡന്റ്‌ ഊരകം അബ്ദുറഹ്മാൻ സഖാഫിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം അഹമ്മദ് അബ്ദുള്ള അഹ്സനി ചെങ്ങാനി ഉത്ഘാടനം ചെയ്തു 
കേരള മുസ്‌ലിം ജമാഅത് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ കൂറ്റമ്പാറ അബ്ദുറഹ്മാൻ സഖാഫി, സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശോല അബ്ദുൽ ജലീൽ സഖാഫി എന്നിവർ വിഷയവതരണം നടത്തി അബ്ദു റഷീദ് ബാഖവി പ്രാർത്ഥന നടത്തി 
സുലൈമാൻ ഇന്ത്യനൂർ സ്വാഗതവും സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി നന്ദിയും പറഞ്ഞു 
സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, ബഷീർ ഹാജി പടിക്കൽ, മുഹമ്മദ്‌ ഹാജി മൂന്നിയൂർ,പി കെ എം സഖാഫി ഇരിങ്ങല്ലൂർ,പി എസ് കെ ദാരിമി എടയൂർ, വാരിയത് മുഹമ്മദ്‌ അലി അൻവരി, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, അബ്ദുൽ ജബ്ബാർ ബാഖവി ഊരകം, മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം, ജാഫർ ഇർഫാനി പല്ലാർ,എം വി അബ്ദുറഹ്മാൻ ഹാജി തിരുരങ്ങാടി, അബ്ദുസ്സമദ് മുട്ടനൂർ, പി. വി മുഹമ്മദ്‌ ഹാജി വലിയ പറപ്പൂർ, കുഞ്ഞു കുണ്ടിലങ്ങാടി സംബന്ധിച്ചു 
ജില്ലാ മഹല്ല് കാര്യ സമിതി അംഗങ്ങളായ അബൂബക്കർ ബറക, ഒ. മുഹമ്മദ് കാവപ്പുര, മൊയ്‌ദീൻ കുട്ടി ചെലേമ്പ്ര,  ഇബ്രാഹിം വാരിയത്, മുസ്തഫ ശുകപുരം, ഉമ്മർ ഹാജി പൊന്നാനി, അബ്ദുൽ റസാഖ് പരപ്പനങ്ങാടി , അബ്ദുൽ മജീദ് എടയൂർ, നിസാർ മമ്പുറം, മുഹമ്മദ്‌ ആസാദ് ഉണ്ണിയാൽ,എന്നിവർ നേതൃത്വം നൽകി
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}