വേങ്ങര: കുറ്റാളൂർ ബദ്രിയ ശരീഅത്ത് കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കും സാമ്പത്തിക ശേഖരണത്തിനുമായി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'സഹാബ' സംഘടിപ്പിക്കുന്ന 'ബിരിയാണി ചലഞ്ച്' പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് ശൈഖുനാ മൊയ്തീൻകുട്ടി മുസ്ലിയാർ ചടങ്ങിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
വരുന്ന ഡിസംബർ 4-നാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. കോളേജിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ രീതിയിൽ പരിപാടി സംഘടിപ്പിക്കുന്നത്.
കുറ്റാളൂരിൽ നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ പ്രമുഖ വ്യക്തികളും സംഘാടകരും സന്നിഹിതരായിരുന്നു. മഹ്സൂഫ് ഫൈസി വേങ്ങര, റഹീം ഫൈസി അച്ഛനമ്പലം, തോഹ റഹ്മാൻ ഫൈസി മിനീകാപ്പ്, നിസാമുദ്ധീൻ ഫൈസി ഊരകം, സൽമാൻ ബാസിൽ ഫൈസി വെട്ടുതോട്, റഷീദ് മുസ്ലിയാർ കുറ്റാളൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.