മലപ്പുറം: സംസ്ഥാനതല സീനിയർ മിക്സ്ഡ് ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായി നാടിന്റെ അഭിമാനമായി മാറിയ അഫ്നാൻ കാരിയെ ബസാർ ചാരിറ്റി സെൽ ആദരിച്ചു.
ബസാറിൽ നടന്ന ചടങ്ങിൽ കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഹുസൈൻ അഫ്നാൻ കാരിക്ക് സ്നേഹോപഹാരം കൈമാറി. റാഫി എം. ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ആഷിക് സ്വാഗതം ആശംസിച്ച ചടങ്ങിൽ മൂസ ഹാജി, റഹീം, നിസാർ എന്നിവരും മറ്റ് പഞ്ചായത്ത് മെമ്പർമാരും സന്നിഹിതരായിരുന്നു. കായിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച അഫ്നാനെ അഭിനന്ദിച്ചുകൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.