വിദ്യാർത്ഥികളുടെ കായിക കുതിപ്പിന് പുതിയ ഊർജ്ജം; അൽ ഇഹ്സാൻ സ്കൂളിൽ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു

വേങ്ങര: അൽ ഇഹ്സാൻ ഇംഗ്ലീഷ് സ്കൂളിൽ പുതുക്കിപ്പണിത കളിസ്ഥലം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർ ഹാജി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ കായിക മത്സരങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിനും അനുയോജ്യമായ വിധത്തിലാണ് ഗ്രൗണ്ട് നവീകരിച്ചിരിക്കുന്നത്.

സ്കൂളിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ ഹാമിദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണ്ടിക്കടവത്ത് അബുതാഹിർ മുഖ്യാതിഥിയായി.

ചടങ്ങിൽ സബാഹ് കുണ്ടുപുഴക്കൽ, നാസർ അഞ്ചുകണ്ടൻ, ടി.ടി. അബ്ദുറഹീം അഹ്സനി, ടി.ടി. റഫീഖ് അഹ്സനി, എ.കെ. അബ്ദുൽ അസീസ്, പ്രിൻസിപ്പൽ മുബാറക്, വൈസ് പ്രിൻസിപ്പൽ അബ്ദുൽ കലാം ആസാദ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ച് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}