കൂരിയാട് ബസ് ഇടിച്ചു പരിക്കേറ്റ കാൽനടയാത്രക്കാരൻ മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു

വേങ്ങര: കഴിഞ്ഞ മാസം 22-ാം തീയതി വേങ്ങര കൂരിയാട്ടുവെച്ച് ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരണപ്പെട്ടു. കൂരിയാട് സ്വദേശി കൂരിയാട്ടുപടിക്കൽ അയ്യപ്പൻ ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മരണപ്പെട്ടത്.

കഴിഞ്ഞ മാസം 22-ാം തീയതി കൂരിയാട്ടുവെച്ച് നടന്നുപോകുന്നതിനിടയിലാണ് അയ്യപ്പനെ ബസ് ഇടിച്ചത്. തുടർന്ന് ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിൽ തുടരവെയാണ് മരണം സംഭവിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}