കെ.എം ബഷീർ മാധ്യമ പുരസ്കാരം നേടിയ മൊയ്തീൻകുട്ടി ടി.-യെ എസ്.എഫ്.സി ക്ലബ് പുഴച്ചാൽ ആദരിച്ചു

പുഴച്ചാൽ: മാധ്യമ രംഗത്തെ മികവിന് കെ.എം. ബഷീർ മാധ്യമ പുരസ്കാരം കരസ്ഥമാക്കിയ മൊയ്തീൻകുട്ടി ടി.-യെ എസ്.എഫ്.സി ക്ലബ് പുഴച്ചാൽ (SFC Club Puzhachal) ആദരിച്ചു. സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് ജീവിതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കി നാടിന്റെ അഭിമാനമായി മാറിയ അദ്ദേഹത്തിന് ക്ലബ്ബിന്റെ ഉപഹാരമായ മൊമെന്റോ നൽകി ആദരിക്കുകയായിരുന്നു.

വ്യത്യസ്ത മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച് അദ്ദേഹം നേടുന്ന വിജയങ്ങൾ പുഴച്ചാലിന്റെ ഓരോ മനുഷ്യനും അഭിമാനിക്കാവുന്നതാണെന്നും, ഈ നേട്ടങ്ങൾ പുതുതലമുറയ്ക്ക് വലിയ പ്രചോദനമാകുമെന്നും ക്ലബ് ഭാരവാഹികൾ വ്യക്തമാക്കി. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാനും സമൂഹത്തിന് മാതൃകയാകാനും അദ്ദേഹത്തിന് കഴിയട്ടെയെന്ന് എസ്.എഫ്.സി. ക്ലബ് പുഴച്ചാൽ ആശംസിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}