കെ.എസ്.എസ്.പി.എ ഊരകം മണ്ഡലം സമ്മേളനം വേങ്ങരയിൽ നടന്നു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഊരകം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഊരകം മണ്ഡലം സമ്മേളനം വേങ്ങര ഇന്ദിര ഭവനിൽ നടന്നു.

വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, കെ.എസ്.എസ്.പി.എ സംസ്ഥാന സമിതി അംഗം പി.കെ. ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി, പ്രിയങ്ക ഗാന്ധി എം.പി എന്നിവരെയും മറ്റ് പാർലമെന്റ് അംഗങ്ങളെയും നേതാക്കളെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂടാതെ, സർവീസ് പെൻഷൻകാർക്ക് കുടിശ്ശികയായ ക്ഷാമബത്ത എത്രയും വേഗം അനുവദിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി അംഗം കെ. വേലായുധൻ, ഹാരുൺ റഷീദ്, പി.വി. ശിവരാമൻ, എ. സുരേഷ് എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി എം.കെ. വേലായുധൻ സ്വാഗതവും ഹാരുൺ റഷീദ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:
 
പ്രസിഡന്റ്: കെ. വേലായുധൻ മാസ്റ്റർ
 
സെക്രട്ടറി: പി.വി. ശിവരാമൻ
 
ട്രഷറർ: ഹാരുൺ റഷീദ്
 
വൈസ് പ്രസിഡന്റ്: എ. സുരേഷ്
 
വനിതാ ഫോറം കൺവീനർ: എൻ. രമ
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}