സാന്ത്വനത്തിന്റെ പുതുവസ്ത്രം: വേങ്ങരയിൽ വാത്സല്യ ഡ്രസ്സ് ബാങ്ക് സമർപ്പണം നവംബർ 21-ന്

വേങ്ങര: വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയും അഗതി മിത്ര ഹോം നേഴ്സിംഗ് സെന്ററും സംയുക്തമായി ഒരുക്കുന്ന 'വാത്സല്യ ഡ്രസ്സ് ബാങ്ക്' നവംബർ 21-ന് നാടിന് സമർപ്പിക്കും. വേങ്ങര ബ്ലോക്ക് റോഡിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക സാംസ്കാരിക ചാരിറ്റി പ്രവർത്തകരുടെ സാന്നിധ്യത്തിൽ സിറാജ് വേങ്ങര ഡ്രസ്സ് ബാങ്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

തുടർന്ന് വേങ്ങര വ്യാപാര ഭവനിൽ നടക്കുന്ന കുടുംബസംഗമവും ഇശൽ വിരുന്നും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂത്വാഹിർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ (കുഞ്ഞുട്ടി) തിരഞ്ഞെടുത്ത വ്യക്തിത്വങ്ങൾക്കുള്ള ഉപഹാര സമർപ്പണം നടത്തും. 'റോഡ് സുരക്ഷയും ലഹരിയും' എന്ന വിഷയത്തിൽ വേങ്ങര എസ്.ഐ. മൻസൂർ കെ.പി. ക്ലാസെടുക്കും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.

പരിപാടിയുടെ സ്വാഗതസംഘം കൂടിയാലോചന യോഗത്തിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ബാവ എ.ആർ. നഗർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മനരിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം മുഖ്യപ്രഭാഷണം നടത്തി.

സംസ്ഥാന-ജില്ലാ നേതാക്കളായ എൻ.ടി. മൈമൂന മെമ്പർ, ഉണ്ണി തൊട്ടിയിൽ, റൈഹാനത്ത് ബീവി, കെ.എൻ.എ. അമീർ, ഷാഹിദാ ബീവി, ഷക്കീല വേങ്ങര, റാഹില എസ്. തുടങ്ങിയവർ സംസാരിച്ചു. സീനത്ത് സജീവ് സ്വാഗതവും ജമീല സി. നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}