മൂന്നിയൂരിൽ അർധരാത്രി വീടിന് നേരെ അതിക്രമം; ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അജ്ഞാതൻ

മൂന്നിയൂർ: പാറക്കടവ് ഹൈലൈറ്റ് മാളിന് സമീപം മെയിൻ റോഡിലുള്ള വീട്ടിൽ അർധരാത്രി അതിക്രമിച്ച് കയറാൻ ശ്രമം. പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. ഇതരസംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നയാളാണ് വീടിനുള്ളിൽ കയറാൻ ശ്രമിച്ചത്.

രാത്രിയിൽ വീടിന് സമീപമെത്തിയ ഇയാൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ വീട്ടുകാർ പരിഭ്രാന്തരായി. തുടർന്ന് വീട്ടുകാർ ഉടൻതന്നെ അയൽവാസികളെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.

പ്രദേശത്ത് സുരക്ഷാ പരിശോധന കർശനമാക്കിയതായും, പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}