വേങ്ങര: ഓൾ കേരള ഡോക്യുമെൻ്റ് റൈറ്റേഴ്‌സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ (ആധാരം എഴുത്ത് അസോസിയേഷൻ) മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വെള്ളി, ശനി (നവംബർ 27, 28) ദിവസങ്ങളിൽ വേങ്ങര യൂണിറ്റിലെ മുഴുവൻ ആധാരം എഴുത്ത് ഓഫീസുകൾക്കും അവധിയായിരിക്കുമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷൻ്റെ സുവർണ്ണ ജൂബിലി വർഷത്തോടനുബന്ധിച്ച് നടത്തുന്ന മലപ്പുറം ജില്ലാ സമ്മേളനം നവംബർ 27, 28 തീയതികളിലായി വണ്ടൂരിൽ വെച്ചാണ് നടക്കുന്നത്. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കുന്നതിനാലാണ് പ്രസ്തുത ദിവസങ്ങളിൽ ഓഫീസുകൾക്ക് അവധി നൽകിയിരിക്കുന്നത്.