ശിശുദിനത്തിൽ വേങ്ങര പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും ഫ്രിഡ്ജ് വിതരണം ചെയ്തു

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശിശുദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും ഫ്രിഡ്ജ് വിതരണം ചെയ്തു.

വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ജലീൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ടിൽ, പഞ്ചായത്ത് സെക്രട്ടറി സുഹാസ് ലാൽ, വാർഡ് മെമ്പർമാരായ മുഹ്സിന, സുമയ്യ വി.പി, ജംഷിയ ചീരങ്ങൻ, ഹനീഫ കെ.കെ, ഉമ്മർ കൈപ്രൻ, സകീന തൂമ്പിൽ, അഹമ്മദ് എം.പി തുടങ്ങിയവർ പങ്കെടുത്തു.
അതാത് വാർഡ് പരുതിയിലെ 
അങ്കൻവാടികളിൽ വാർഡ് മെമ്പർമാരും ഉദ്ഘാടനം നിർവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}