പെട്രോളിൽ വൻ തട്ടിപ്പോ? കേരളത്തിലും പെട്രോൾ പമ്പുകളിൽ മിന്നൽ പരിശോധന നാളെ; കാത്തിരിക്കുന്നത് കർശന നടപടി!

തിരുവനന്തപുരം: പെട്രോളിലെ എഥനോൾ അളവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പരിശോധന നാളെ. നാല് ജില്ലകളിലെ അഞ്ച് വീതം പെട്രോൾ പമ്പുകളിലാണ് പരിശോധന നടത്തുക. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് പരിശോധന. പമ്പുകളിൽ നിന്ന് ആറു വീതം സാമ്പിളുകൾ ശേഖരിക്കും. എഥനോൾ അളവ് നോക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്. എഥനോൾ അളവ് കൂടുതൽ ഉണ്ടെങ്കിൽ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കും. കേന്ദ്ര തലത്തിലും വിഷയം ഉന്നയിക്കാനാണ് സർക്കാറിന്റെ തീരുമാനം.

പെട്രോൾ ഉൽപന്നങ്ങളിൽ കൂടുതൽ അളവിൽ എഥനോൾ കലർത്തുന്നുവെന്ന പരാതിയിൽ മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷന് പരിശോധനക്ക് നിർദേശം നൽകിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് പിന്നാലെയായിരുന്നു പരിശോധനക്ക് നിർദേശം നൽകിയത്. കർണാടകത്തിൽ വിൽക്കുന്ന പെട്രോളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാറിന്റെ കണ്ടെത്തലിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടക്കുന്നത്.

കർണാടകത്തിലെ 80 ശതമാനം പമ്പുകളിലും അനുവദനീയമായ 20 ശതമാനത്തേക്കാൾ ഉയർന്ന അളവിൽ എഥനോൾ കലർന്ന പെട്രോളാണ് വിൽക്കുന്നതെന്നാണ് കർണാടക സർക്കാർ പറയുന്നു. എന്നാൽ, സംസ്ഥാന സർക്കാർ ഉന്നയിച്ച ഗുരുതര ആരോപണം തള്ളി എണ്ണക്കമ്പനികൾ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയും എന്നീ കമ്പനികൾ സംയുക്ത പ്രസ്താവനയിലൂടെയാണ് കർണാടക സർക്കാറിന്റെ വാദങ്ങൾ തള്ളിയത്.

അതിനിടെ, പെട്രോളിലെ എഥനോൾ അളവിൽ വ്യതിയാനമുണ്ടെന്ന കർണാടക സർക്കാറിന്റെ പരിശോധനാ ഫലം കേന്ദ്ര പെട്രോളിയം മന്ത്രാലയവും തള്ളി. എണ്ണക്കമ്പനികളുടെ വാദം ഏറ്റെടുത്ത മന്ത്രാലയം, കർണാടകത്തിന്റെ ഫലം പോലെ എഥനോൾ അളവിൽ എവിടെയും വ്യതിയാനമില്ലെന്നാണ് വിശദീകരണം. രാജ്യത്താകെ 893 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഒരു ശതമാനം വരെ മാത്രമാണ് നേരിയ വ്യതിയാനമെന്നാണ് മന്ത്രാലയം പറയുന്നത്. 19 ശതമാനം മുതൽ 21 ശതമാനം വരെയാണ് എഥനോൾ അളവ്. കർണാടകയിൽ നിന്നുള്ള 56 സാമ്പിളുകളും ഇതിൽ പെടും. കർണാടകയുടെ പരിശോധന രീതിയിൽ പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}