ഊരകം ഗ്രാമപഞ്ചായത്ത് തല വായനാ മത്സരം സമാപിച്ചു; വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

മലപ്പുറം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊരകം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല വായനമത്സരം സംഘടിപ്പിച്ചു. ഒ.കെ മുറി കുറ്റാളൂർ ജി.എൽ.പി സ്കൂളിൽ വെച്ചാണ് മത്സരം നടത്തിയത്.

ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സഫ്രീന അഷ്റഫ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി ചെയർമാൻ ശ്രീ. പി.ടി മൊയ്തീൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് മാഷ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി ഖദീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.പി തോമസ്, ഇബ്രാഹിം നല്ലേങ്ങര, മൻസൂർ തൊമ്മാഞ്ചേരി, സുഹ്റ ആലുങ്ങൽ, സലീന പരി, റഹ്‌യാനത്ത് ചെമ്പയിൽ, അസൈനാർ, ശങ്കരനാരായണൻ, ഹാരിസ്, താലൂക്ക് സെക്രട്ടറി കെ.പി സോമനാഥൻ, ഹെഡ്മാസ്റ്റർ യു. സുലൈമാൻ മാസ്റ്റർ, കെ. രാഗിണി, ടി.പി ശങ്കരൻ, പ്രതാപചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് സമിതി കൺവീനർ കെ. ഗിരീഷ് കുമാർ സ്വാഗതവും ജോയിന്റ് കൺവീനർ ശിവപ്രസാദ് നന്ദിയും രേഖപ്പെടുത്തി.

വിജയികളുടെ വിവരങ്ങൾ:
 
എൽ.പി വിഭാഗം:
ഒന്നാം സ്ഥാനം: മുഹമ്മദ് അജീർ (അൽ ഇസ്ഹാൻ ഇംഗ്ലീഷ് സ്കൂൾ, കുറ്റാളൂർ)
 
രണ്ടാം സ്ഥാനം: അമാന ബിൻതു ജമാൽ (ജി.എൽ.പി.എസ്, ഒ.കെ മുറി)
 
മൂന്നാം സ്ഥാനം: കൻസഫാത്തിമ (ജി.എം.എൽ.പി.എസ്, ഒ.കെ മുറി)
 
യു.പി വിഭാഗം:
ഒന്നാം സ്ഥാനം: ഫാത്തിമ ഷസ പി.പി (അൽ ഇസ്ഹാൻ ഇംഗ്ലീഷ് സ്കൂൾ, കുറ്റാളൂർ)
 
രണ്ടാം സ്ഥാനം: ഫാത്തിമ റുഷ്ദ (പി.എം.എസ്.എ.എം.എ യു.പി.എസ്, കാരാത്തോട്)
 
മൂന്നാം സ്ഥാനം: ഫൈഹ ഫാത്തിമ പി (പി.എം.എസ്.എ.എം.എ യു.പി.എസ്, കാരാത്തോട്)

മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}