പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് അംഗീകാരം; എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂളിന് ജില്ലാതല മൺസൂൺ അവാർഡ്

തേഞ്ഞിപ്പലം: മാതൃഭൂമിയും കൊച്ചി ചിറ്റിലപ്പിള്ളി സ്ക്വയറും സംയുക്തമായി സംഘടിപ്പിച്ച 'മൺസൂൺ അവാർഡ് 2026'-ൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലെ മികച്ച മികവിന് എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂൾ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'മരം നടാം മഴ നേടാം' എന്ന സന്ദേശമുയർത്തി വിദ്യാലയത്തിൽ നടപ്പിലാക്കിയ മാതൃകാപരമായ ഹരിത പ്രവർത്തനങ്ങളാണ് സ്കൂളിനെ ഈ പുരസ്കാരത്തിന് അർഹമാക്കിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാതൃഭൂമി മലപ്പുറം യൂണിറ്റ് മാനേജർ യു.എസ്. ശുഷയിൽ നിന്നും പ്രധാനാധ്യാപിക ഇ.എൻ. ശ്രീജയും സീഡ് കോർഡിനേറ്റർ പി. മുഹമ്മദ് ഹസ്സനും ചേർന്ന് പുരസ്കാരവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}