വേങ്ങര പഞ്ചായത്ത് വയോജന ഗ്രാമസഭ ഈ മാസം 19 ന്


വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 2023-24 വർഷത്തെ വാർഷിക പദ്ധതിയിലേക്ക് നിർദേശങ്ങൾ  സ്വീകരിക്കുന്നതിന്റെ ഭാഗമായി വയോജന ഗ്രാമസഭ 19 ജനുവരി 2023 വ്യാഴം രാവിലെ 10 മണിക്ക് പഞ്ചായത്ത് മുറ്റത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വച്ച് നടക്കുന്നതാണ്. 

വേങ്ങര പഞ്ചായത്തിലെ വയോജനങ്ങൾക്ക് ഗ്രാമസഭയിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകാവുന്നതാണെന്ന്‌ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}