വേങ്ങര: പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാതമൂർത്തി ക്ഷേത്രത്തിൽ മകര മാസത്തിലെ മുപ്പെട്ട് വെള്ളിയാഴ്ച്ച മഹാഗുരുതി നടന്നു. ക്ഷേത്രം മേൽശാന്തി കൗശമനത്ത് ഇല്ലം വിഷ്ണുപ്രസാദ് നമ്പൂതിരിയുടെയും അമർനാഥ് നമ്പൂതിരിയുടേയും മുഖ്യ കാർമികത്വത്തിൽ ക്ഷേത്രത്തിന്റെ വടക്കേ വാതിലിന് മുൻവശത്തുള്ള ഗുരുതി തറയിലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗുരുതി അർച്ചന നടന്നത്.
നൂറു കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.രാത്രി ഭക്ഷണവും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രവിനാഥ് ഇന്ദ്രപ്രസ്ഥം, പിഎം ജയേഷ്, രവികുമാർ, സുകുമാരൻ, വിജയകുമാർ, ജയപ്രകാശ്, മണികണ്ഠൻ,എം ബാബുരാജൻ, രഞ്ജിത്, എന്നിവർ നേതൃത്വം നൽകി.