ഇൻസൈറ്റ് 2023 പാരന്റിംഗ് ക്യാമ്പ് സംഘടിപ്പിച്ചു


വേങ്ങര: എ എം എൽ പി സ്കൂൾ കുറ്റാളൂരിൽ നടന്ന ഇൻസൈറ്റ് 2023 പാരന്റിംഗ് ക്യാമ്പ് വേങ്ങര ബ്ലോക്ക് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലും സ്വഭാവ രൂപീകരണത്തിലും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരു പോലെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാനുണ്ടെന്നും മക്കളെ വിദ്യാസമ്പന്നരായി  വളർത്തുമ്പോൾ തന്നെ സ്വയം ജീവിക്കാൻ മറന്നു പോവാത്ത ലക്ഷ്യബോധമുള്ള മാതാപിതാക്കൾക്ക് മക്കളെയും ലക്ഷ്യബോധമുള്ളവരായി വളർത്താൻ സാധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

പി ടി എ പ്രിസിഡന്റ് എവി സിയാദ് അധ്യക്ഷനായിരുന്നു. പ്രധാന അധ്യാപിക ഡാലി ജോർജ്ജ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രഘു എസ് വിഷയാവതരണവും നടത്തി. സ്കൂൾ മാനേജർ മൊയ്ദീൻ കുട്ടി ചെറീദ് ഹാജി ആശംസയർപ്പിച്ചു.തുടർന്ന്  "വ്യക്തിത്വ വികസനം നമ്മിലൂടെ" എന്ന വിഷയത്തിൽ ജെ സി ഐ ട്രൈനർ ഹനീഫ കള്ളിയത്തിന്റെ രക്ഷിതാക്കൾക്കുള്ള ക്ലാസ് നടന്നു.

രണ്ടാം സെഷനിൽ വാർഡ് മെമ്പർ സൈതലവി സ്വാഗതം പറഞ്ഞു ഊരകം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി വി ഹംസ അധ്യക്ഷനായി എം ടി എ പ്രസിഡന്റ് സലീന പി ആശംസയർപിച്ചു. ഐ ടി കോഡിനേറ്റർ ഫൈസൽ മാസ്റ്റർ സംസാരിച്ചു . "ലഹരി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പ്" എന്ന തലക്കെട്ടിൽ പ്രമോദ് ഐക്കരപ്പടി ക്ലാസെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}