ഊരകം: വേങ്ങര ഉപജില്ലാ നഴ്സറി കലാമേളയിൽ പങ്കെടുത്ത് വിവിധ ഗ്രേഡുകൾ നേടിയ നെല്ലിപ്പറമ്പ് ജി.എം.എൽ.പി.സ്കൂൾ ഒ.കെ.മുറി പ്രീപ്രൈമറിയിലെ കുരുന്നുകളെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.
പറപ്പൂർ എ.യു.പി.സ്കൂളിൽ വെച്ച് നടന്ന നഴ്സറി കലാമേളയിൽ നെല്ലിപ്പറമ്പ് ജി.എം.എൽ.പി. സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ നിന്നും പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന ഗ്രേഡുകളാണ് നേടിയിട്ടുള്ളത്.
സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ ഹെഡ്മാസ്റ്റർ സി. അബ്ദുറഷീദ് സമ്മാനങ്ങൾ വിതരണം ചെയ്തു.
അധ്യാപകരായ സക്കരിയ്യ മാസ്റ്റർ, കുമാരി ടീച്ചർ, റിസവാന ടീച്ചർ, നസീമ ടീച്ചർ രഞ്ജിനി ടീച്ചർ എന്നിവർ സംബന്ധിച്ചു.