വേങ്ങര ബ്ലോക്കിന് കീഴിൽ കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതിക്ക്തുടക്കമായി


വേങ്ങര: ഹോം ഷോപ്പുമായി ബന്ധപ്പെട്ട് വേങ്ങര ബ്ലോക്കിന്റെ കീഴിലുള്ള എല്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ്‌ മാരുടെയും കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാരുടെയും യോഗം ബ്ലോക്ക് പ്രസിഡന്റ്‌ ബെൻസീറ ടീച്ചറുടെ അധ്യക്ഷതയിൽ ബ്ലോക്ക്‌ ഓഫീസ് ഹാളിൽ വെച്ചു ചേർന്നു.

യോഗത്തിൽ ബ്ലോക്ക്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഫിയ കുന്നുമ്മൽ പരിപാടിക്ക് ആശംസ അർപ്പിച്ചു. പറപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സലീമ ടീച്ചർ, വൈസ് പ്രസിഡന്റ്‌ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, വിവിധ പഞ്ചായത്തുകളുടെ കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.

കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക്‌ കോർഡിനേറ്റർ ഇതിഷാം, കുടുംബശ്രീ  വേങ്ങര ബ്ലോക്ക്‌ ഹോം ഷോപ്പ് കോർഡിനേറ്റർ സമീറ എന്നിവർ ഹോം ഷോപ്പ്മായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.‌ ബ്ലോക്ക് ഡിവിഷൻ മെമ്പർ അസീസ് നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}