അഞ്ചു വയസ്സുകാരിയെമാനഭംഗപ്പെടുത്തി; പ്രതി കുറ്റക്കാരൻ, ശിക്ഷ വെള്ളിയാഴ്ച

കണ്ണമംഗലം: അഞ്ചു വയസ്സുകാരിയെ
മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് മഞ്ചേരി പോക്സോ അതിവേഗ കോടതി കണ്ടെത്തി. ഇയാൾക്കുള്ള ശിക്ഷ 27ന് ജഡ്ജി കെ
രാജേഷ് പ്രസ്താവിക്കും. 

വേങ്ങര കണ്ണമംഗലം
പടപ്പറമ്പ് കാഞ്ഞോളി പടിക്കൽ വീട്ടിൽ സുജിത് (29) ആണ് പ്രതി. 2014 മാർച്ച്
മാസത്തിലെ രണ്ടു ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. സ്കൂളില്ലാത്ത ദിവസം ബന്ധു വീട്ടിൽ ടി വി കണ്ടു കൊണ്ടിരിക്കുന്ന കുട്ടിയെ ബന്ധുവിന്റെ സുഹൃത്തായ പ്രതി മാനഭംഗപ്പെടുത്തുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ 11 സാക്ഷികളെ കോടതിമുമ്പാകെ വിസ്തരിച്ചു. 11 രേഖകളും ഹാജരാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}