എസ് വൈ എസ് വേങ്ങര സോൺ യൂത്ത് പാർലമെന്റ് ഇന്ന്

വേങ്ങര: 'സാമൂഹിക വികസനം, സാംസ്കാരിക നിക്ഷേപം' എന്ന പ്രമേയത്തിൽ നടക്കുന്ന എസ്. വൈ. എസ് വേങ്ങര സോൺ യൂത്ത് പാർലമെന്റ് ഇന്ന് നടക്കും. 

യൂണിറ്റ് ഭാരവാഹികൾ, സർക്കിൾ, സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ ഉൾപ്പെടെ 600 ലേറെ സ്ഥിരം പ്രതിനിധികളും വിവിധ യൂണിറ്റുകളിൽ നിന്നുള്ള സൗഹൃദ പ്രതിനിധികളും, പ്രാസ്ഥാനിക സംഘടന പ്രവർത്തകരും അംഗങ്ങളായി പങ്കെടുക്കും.  

വേങ്ങര താഴെയങ്ങാടിയിലെ വിശാലമായ നഗരിയിലാണ്  യൂത്ത് പാർലമെന്റിന് വേദിയൊരുങ്ങുന്നത്. ബുക്ക്‌ ഫെയർ, 9 സർക്കിൾ കമ്മിറ്റികളുടെ സ്റ്റാളുകൾ എന്നിവ നഗരിയിലുണ്ടാകും.

രാവിലെ 8.30ന്  സ്വാഗതസംഘം ചെയർമാൻ  ലത്തീഫ് ഹാജി പതാക ഉയർത്തും. 9 മണിക്ക് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ബാഖവി ഊരകം അധ്യക്ഷത വഹിക്കും. 10 സെഷനുകളിലായി 77 അക്കാദമിക് വിദഗ്ധർ  പങ്കെടുക്കും. 

സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തിൽ എം മുഹമ്മദ് സ്വാദിഖ്, ഇസ്ലാം സാമൂഹിക പാഠങ്ങൾ  എന്ന വിഷയത്തിൽ ഡോക്ടർ ഉമ്മുൽ ഫാറൂഖ് സഖാഫി  കോട്ടുമല സംസാരിക്കും.

തുടർന്ന് വിവിധ സ്പെല്ലുകളിൽ അബ്ദുറഹീം കരുവള്ളി  (സോഷ്യൽ ആക്ടിവിസം, മൗലിക വിചാരങ്ങൾ ), എ പി ബഷീർ ചെല്ലക്കൊടി ( സോഷ്യൽ ആക്ടിവിസം, സാധ്യതയും പ്രയോഗവും), ടി എ അലി അക്ബർ, സയ്യിദ് ആഷിക് തങ്ങൾ, ജംഷീദ് കെ, മുഹമ്മദ് മാസ്റ്റർ ക്ലാരി ( തൊഴിൽ, കൃഷി, സംരംഭകത്വം ), പി കെ അബ്ദുസമദ് (വിദ്യാഭ്യാസം ), ഡോക്ടർ ഷമീർ അലി മഞ്ചേരി (ആരോഗ്യം ), കെ.ബി ബഷീർ  ( പരിസ്ഥിതി) എന്നിവർ അവതരിപ്പിക്കും. പ്രാദേശിക ചരിത്രം എന്ന സെഷനിൽ സുന്നി മുഹമ്മദ് കുട്ടി മുസ്ലിയാർ, ചേറൂർ അബ്ദുല്ല മുസ്‌ലിയാർ എന്നിവർ തമ്മിലുള്ള അഭിമുഖം നടക്കും. മൂന്ന് പ്രബന്ധങ്ങളും ഈ സെഷനിൽ അവതരിപ്പിക്കപ്പെടും.

ലിബറൽ മോഡേണിറ്റി, സ്ത്രീ,കുടുംബം എന്ന വിഷയത്തിൽ സികെ എം ഫാറൂഖ് പള്ളിക്കൽ സംസാരിക്കും.  പ്രാദേശിക വികസന കാഴ്ചപ്പാടുകൾ എന്ന സെഷനിൽ ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബഷീർ, സാദിഖ് സഖാഫി, ജലീൽ കല്ലേ ങ്ങൽപടി എന്നിവർ   സംസാരിക്കും. തുടർന്ന് അറബന, നശീദ എന്നിവ  അരങ്ങേറും. വൈകുന്നേരം 7 മണിക്ക്  സമാപന സെഷൻ ആരംഭിക്കും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി നേർവഴിയുടെ ചുവടുകൾ എന്ന വിഷയത്തിലും ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് നിലപാട് എന്ന വിഷയത്തിലും  സംസാരിക്കും.

സയ്യിദ് ജലാലുദ്ദീൻ ജീലാനി, സയ്യിദ് ജാഫർ തങ്ങൾ, ഊരകം അബ്ദുറഹ്മാൻ സഖാഫി, അബ്ദുൽ അസീസ് സഖാഫി എലമ്പ്ര, അബ്ദുല്ലത്തീഫ് സഖാഫി, ഹനീഫ മാസ്റ്റർ, അനസ്  നുസ് രി സംബന്ധിക്കും.

പവലിയൻ ഉദ്ഘാടനം മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറിയെ അലിയാർ ഹാജിയും ബുക്ക്‌ ഫെയർ ഉദ്ഘാടനം എസ് എസ് എഫ് ജില്ലാ സെക്രട്ടറി അതീഖ് റഹ്മാനും നിർവഹിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}