പറപ്പൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും പറപ്പൂർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പറപ്പൂർ പഞ്ചായത്തിലെ നാളികേര കർഷകർക്ക് ശാസ്ത്രീയ തെങ്ങുകൃഷി എന്ന വിഷയത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.
പറപ്പൂർ വീണാരുക്കൽ ഇസ്ലാമിയ്യ കോളേജിൽ വച്ചു നടന്ന പരിപാടി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലീമ ടീച്ചർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കൃഷി ഓഫീസർ മഹ്സൂമ പരിപാടിയിൽ സ്വാഗതം പറഞ്ഞു ബ്ലോക്ക് ഡിവിഷൻ മെമ്പർ സഫിയ മലേക്കാരൻ,പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ കുഞ്ഞഹമ്മദ് മാസ്റ്റർ,പി ടി റസിയ,ഉമൈബ ഊർശ്ശ മണ്ണിൽ, സുമിത്ര ദിവാകരൻ, വേലായുധൻ ഐക്കാടൻ,എ പി ഹമീദ്, എ പി ഷാഹിദ, ലക്ഷ്മണൻ ചക്കുവായിൽ,നസീമ സിറാജ്,അംജതാ ജാസ്മീൻ,അബ്ദുൽ കബീർ മാസ്റ്റർ,ടി ഇ സുലൈമാൻ,എടക്കണ്ടൻ സുമയ്യ,ഫസ്നഫർസാന ആബിദ്,അബിദ,എടയാടൻ താഹിറ ടീച്ചർ,അബ്ദു സാക് ബാവ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മൂസ ടി എടപ്പനാട് ഐ എൻ സി, വിശ്വനാധൻ സി പി ഐ എം, കേര ഗ്രാമം പറപ്പൂർ പഞ്ചായത്ത് തല പ്രസിഡന്റ് സി ടി സലിം എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു സംസാരിച്ചു.
ആനക്കഴം കാർഷിക ഗവേഷണ കേന്ദ്രം ഫാം ഓഫീസർ ജുബൈൽ കർഷകർക്ക് ക്ലാസ്സെടുത്തു.10 മണി മുതൽ 3 മണി വരേയുള്ള പരിപാടി കർഷകർക്ക് ഏറെ പ്രയോജനകരമായി.കേര ഗ്രാമം സെക്ക്രട്ടറി കെ പി അബ്ദു റഷീദ് പരിപാടിക്ക് നന്ദി പറഞ്ഞു.