വേങ്ങര: സേവാഭാരതി ഏ ആര്‍ നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ 399 രൂപക്ക് പത്ത് ലക്ഷം രൂപ പരിരക്ഷയും അപകടത്തില്‍ മരിച്ച വ്യക്തിയുടെ രണ്ട് കുട്ടികള്‍ക്ക് ഒരു ലക്ഷം രൂപവരെ പഠനച്ചിലവും അപകടംമൂലമുള്ള പരിക്കിന് 30000 മുതല്‍ 60000 രൂപവരെ ചികിത്സാച്ചിലവും ലഭിക്കുന്ന ഐ പി പി ബിയുടെ ഇന്‍ഷുറന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു.
കൊടുവായൂർ ക്ഷേത്രം ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ
ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്ക് ജിവനക്കാരായ ശ്യാം പ്രസാദ്,നിപിന്‍ രാജു,ജയേഷ് സി ,ജിതുന്‍ പി എന്നിവര്‍ പോളിസികള്‍ ചേര്‍ത്തു
എ പി അയ്യപ്പന്‍ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് സമിതി പ്രസിഡന്‍റ് കെ ജയാനന്ദന്‍, ജില്ലാ സെക്രട്ടറി വി ഹരിദാസന്‍ ശ്രീനിവാസന്‍,സി. Iപി.വിനോദ്കുമാര്‍ , ഇ വിനോദ്കുമാര്‍, പി കാളിദാസന്‍, അനില്‍കുമാര്‍ പി, സരള വി, സുരേഷ് ബാബു മനമ്മല്‍,
എം വിനോദ് ബാബു, തെരുവത്ത് രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്കി