മലപ്പുറം: ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ഏറെ
സന്തോഷിക്കുന്നത് പറവണ്ണക്കാരും നജ് ലയുടെ കുടുംബവുമാണ്. ലോകകപ്പ്
വിജയത്തിൽ മലയാളി താരം സി.എം.സി. നജ് ലയുടെ പങ്ക് വളരെ വലുതാണ്.ഇന്ത്യയുടെ റിസർവ് ടീമിലാണ് നല്ല ഇടം
പിടിച്ച് ദക്ഷിണാഫ്രിക്കയിലേക്ക് പറന്നത്.
www.vengaralive.com
ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ആദ്യമായാണ് ഇന്ത്യയുടെ വനിതാ ടീം ലോകകപ്പ് നേടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ
സംഘടിപ്പിച്ച അണ്ടർ 19 വനിതാ ട്വന്റി ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴു
വിക്കറ്റ് തകർത്താണ് ഇന്ത്യ കിരീടം നേടിയത്.
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ
വനിതകളുടെ ആദ്യ കിരീടമാണിത്. സുൽത്താൻ ബത്തേരി സെന്റ് മേരീസ്
കോളേജിലെ ബിരുദ വിദ്യാർഥിനിയായ നജ് ല അണ്ടർ 16 വിഭാഗത്തിൽ നേരത്തെ രണ്ടു തവണ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു. ജനതാ ബസാർ ശാന്തിനഗർ സ്വലാഹ് എൽ.പി.സ്കൂളിലായിരുന്നു
നജയുടെ നാലാം ക്ലാസ് പഠനം. അക്കാലത്ത് തന്നെ നല്ലയുടെ
കലാ-കായിക രംഗത്തുള്ള മികവ് അധ്യാപകർ തിരിച്ചറിഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരെയുള്ള അക്കാലത്തെ സ്കൂൾ വാർഷിക യോഗത്തിലെ പ്രസംഗത്തിന് നല്ല ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. സി.എം.സി. നൗഷാദ് - മുംതാസ് ദമ്പതികളുടെ മകളാണ് ഈ മിടുക്കി.