വേങ്ങര: മാട്ടറ കുടുംബത്തിലെ മുതിർന്ന കാരണവൻമാരെ പ്രസിഡന്റ് മാട്ടറ കന്മുണ്ണി ഹാജി കുടുംബത്തിലെ തല മുതിർന്ന കാരണവരായ കക്കാടം പുറത്തെ മുഹമ്മദ് ഹാജി മാട്ടറയെ ആദരിച്ച് ഉദ്ഘാടനം ചെയ്തു.
കുടുംബത്തിലെ ഉന്നത വിജയം നേടിയ എസ്എസ്എൽസി,പ്ലസ് ടു വിദ്യാർത്ഥികളെയും ആദരിച്ചു.ഷൗക്കത്ത് മാട്ടറ,ഷംസു മാട്ടറ, മുഹമ്മദ് മാട്ടറ മഞ്ചേരി, ജാഫർ മാട്ടറ, അലി ഹസ്സർ മാട്ടറ, അബ്ബാസ് മാട്ടറ,സഫ്വാൻ മാട്ടറ,ചുങ്കത്തറ,മുജീബ് മാട്ടറ, ഹംസ മാട്ടറ, സലീം മാട്ടറ, മറ്റു പ്രമുഖരും പരിപാടിയിൽ പങ്കാളിയായി.