പറപ്പൂർ: എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളുടെ സോഷ്യൽ സയൻസ് പാഠഭാഗത്തിന്റെ ഭാഗമായി സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ റോഡുകളിൽ നിറഞ്ഞു നിൽക്കുന്ന പ്ലാസിറ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് വിദ്യാർത്ഥികൾ.
പൊതുയിടങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ലെന്നും, ഗ്രാമങ്ങളെ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും, പൂക്കൾ നാട്ടുപിടിപ്പിച്ച് സൗന്ദര്യ വൽക്കരിക്കാൻ ആവശ്യമായ ചെറിയ പ്രവർത്തനങ്ങളാണ് ഞങ്ങൾ ചെയ്യുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.ജനാധിപത്യം ഒരു ഭരണക്രമം എന്നതുപോലെ ഒരു ജീവിതരീതികൂടിയാണെന്നും സമൂഹത്തിന്റെ പൊതുനന്മക്ക് അത് അനിവാര്യമാണെന്നും സോഷ്യൽ സയൻസ് അധ്യാപകൻ പി.ഹാഫിസ് അഭിപ്രായപെട്ടു.
പരിപാടിയിൽ അധ്യാപക വിദ്യാർത്ഥിയായ കൃഷ്ണപ്രിയ,സൂര്യ എന്നിവർ നേതൃത്വം നൽകി.