പറപ്പൂർ: പറപ്പൂർ പാലിയേറ്റീവിലേക്ക് എ.എം.എൽ.പി സ്കൂൾ പറപ്പൂർ വെസ്റ്റ് സ്വരൂപിച്ച തുക സ്കൂൾ ലീഡർ ഹബീബുള്ള.ടി പാലിയേറ്റീവ് പ്രസിഡന്റ് സി. അയമുതു മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ പാലിയേറ്റീവ് ഭാരവാഹികളായ നല്ലൂർ മജീദ് മാസ്റ്റർ, അബ്ദുറഹ്മാൻ, സ്കൂൾ എസ്.ആർ.ജി കൺവീനർ കെ. മഹ്‌റൂഫ്, ഐടി കോ ഓർഡിനേറ്റർ പിഎ.ഹാഫിസ്,ആർ.രാജേഷ്,യൂണിയൻ ഭാരവാഹികളായ റസൽ.പികെ,ശഹീം, അസ്‌ലഹ്.ടി, നഫ് ല.സി എന്നിവർ സംബന്ധിച്ചു.