വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 2022 - 23 കേര ഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട കർഷകർക്കായി തെങ്ങ് കയറ്റ പരിശീലന പരിപാടി സംഘടിപ്പിച്ചു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട 170 കർഷകർക്ക് തെങ്ങ് കയറ്റ മെഷീൻ വിതരണം ചെയ്തിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് തെങ്ങ് കയറ്റ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
കൂരിയാട് ബ്രീസ് ഗാർഡനിൽ വച്ച് നടന്ന പരിപാടി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ആരിഫാ മടപ്പള്ളി അധ്യക്ഷം വഹിച്ചു.
പരിപാടിയിൽ ബ്ലോക്ക് മെമ്പർ സഹീർ ബാബു സന്നിഹിതനായിരുന്നു. കൃഷി ഓഫീസർ ജൈസൽ ബാബു സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ,കാർഷിക വികസന സമിതി അംഗങ്ങൾ, കേരഗ്രാമം വാർഡു തല കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.