ദില്ലി: മതചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയില്‍ ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ നീരീക്ഷണം. ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി.വി നാഗ രത്ന കേസ് പരിഗണിക്കുന്നതിനിടെ വിശദമാക്കിയത്.
എഴുപത്തിയഞ്ച് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പാർട്ടികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടക്കം നിർണ്ണായക സ്വാധീനം ഈ പാർട്ടികൾ വഹിച്ചതാണെന്നും മുസ്ലീം ലീഗിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചു.ഹർജി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാൽ കോടതിയെ അറിയിച്ചു. കേസ് വിശദമായ പരിശോധനയ്ക്ക് വിടേണ്ടതാണെന്നും അതിനാൽ ഭരണഘടന ബെഞ്ചിന് വിടണമെന്നും കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടു. ഈക്കാര്യം പരിഗണിക്കാമെന്ന് ജസ്റ്റിസ് എം ആർ ഷാ വിശദമാക്കി.