വിവാഹത്തിന് പോകും വഴി യുവതി ബസ്സിൽ കുഴഞ്ഞുവീണ് മരിച്ചു

മൂന്നിയൂർ: ബന്ധുവീട്ടിലേക്ക് വിവാഹത്തിന് മക്കളോളോടൊപ്പം പോകും വഴി യുവതി ബസ്സിൽ കുഴഞ്ഞു വീണു മരിച്ചു. മൂന്നിയൂർ വെളിമുക്ക് പാലക്കൽ എറളാട്ടിൽ രാജേന്ദ്രന്റെ ഭാര്യ മഞ്ജു (സരിത- 35 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താനൂരുള്ള ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി മക്കളോടപ്പം പരപ്പനങ്ങാടിയിലെത്തി ബസിൽ കയറിയിരിക്കുമ്പോഴാണ് കുഴഞ്ഞു വീണത്.

കൂടെയുണ്ടായിരുന്ന ബന്ധുക്കളടക്കമുള്ളവർ ഉടനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംമധ്യേയായിരുന്നു മരണം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}