എസ്.വൈ.എസ് കരിയര്‍ കാരവന്‍ സംഘടിപ്പിച്ചു

മലപ്പുറം: വിദ്യാഭ്യാസ, കരിയര്‍ മേഖലകളില്‍ സമഗ്ര പരിശീലനം ലക്ഷ്യം വെച്ച് എസ് വൈ എസിന് കീഴില്‍ മഞ്ചേരിയില്‍ നിര്‍മാണം പൂര്‍ത്തിയാവുന്ന ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമര്‍പ്പണത്തോടനുബന്ധിച്ച് മലപ്പുറം സോണ്‍ കരിയര്‍ കാരവന്‍ സംഘടിപ്പിച്ചു.

മഅദന്‍ എജ്യുപാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് ശാഫി വെങ്ങാട് ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് സിദ്ദീഖ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി പി മുജീബ് റഹ്മാന്‍ വടക്കെമണ്ണ, കോടഞ്ചേരി ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പള്‍ വൈ സി ഇബ്‌റാഹീം, കേരള മുസ്്‌ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി പി.സുബൈര്‍ കോഡൂര്‍, ദുല്‍ഫുഖാറലി സഖാഫി, അഹ്മദലി കോഡൂര്‍, അബ്ബാസ് സഖാഫി കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സോണ്‍ , ഡിവിഷന്‍, സര്‍ക്കിള്‍, സെക്ടര്‍ , യൂണിറ്റ് ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}